ഭാര്യയെ മര്‍ദ്ദിച്ചു: തിരൂര്‍ പൊലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ ഗാര്‍ഹികപീഡനത്തിന് കേസ്
മലപ്പുറം: ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ മലപ്പുറത്ത് പൊലിസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മലപ്പുറം തിരൂര്‍ സ്‌റ്റേഷനിലെസിവില്‍ പൊലിസ് ഓഫീസര്‍ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലിസ് കേസെടുത്തത്. മുന്‍പും പൊലിസുകാരനായ ഭര്‍ത്താവില്‍ നിന്നും പല തവണ മര്‍ദ്ദനം ഏറ്റിരുന്നതായി യുവതി പറയുന്നു.
ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി തിരൂര്‍ സ്‌റ്റേഷനിലെ സിപിഒ ആയ ശൈലേഷ് ഭര്‍തൃഗൃഹത്തില്‍വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ഭാര്യയുടെ പരാതി. കൊണ്ടോട്ടി സ്വദേശിയായ യുവതി മര്‍ദ്ദനത്തെത്തുടര്‍ന്ന് ബോധരഹിതയായി. വീട്ടുകാര്‍ എത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെയും ശൈലേഷില്‍ നിന്നും മര്‍ദ്ദനം നേരിട്ടതായി യുവതി പറയുന്നു. നേരത്തെയും ശൈലേഷിനെതിരെ പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഗാര്‍ഹികപീഡനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ശൈലേഷിനെതിരെ കൊണ്ടോട്ടി പൊലിസ് കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ ജില്ലാ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തും.