വാട്‌സാപ്പില്‍ അസഭ്യം പറഞ്ഞത് കേസായി; നാട്ടിലേക്കു പോകാനൊരുങ്ങിയ ബ്രിട്ടീഷ് വനിത ദുബയ് വിമാനത്താവളത്തില്‍ കുടുങ്ങി

Update: 2021-02-05 06:55 GMT
ദുബയ് : കൂടെ താമസിച്ചിരുന്ന യുവതിയെ വാട്‌സാപ്പില്‍ അസഭ്യം പറഞ്ഞ വിളിച്ച ബ്രിട്ടീഷ് യുവതി നാട്ടിലേക്കു പോകുന്നതിനിടെ പേലീസ് കേസില്‍ വിമാനത്താവളത്തില്‍ കുടുങ്ങി. കുടുംബത്തോടൊപ്പം കഴിയുന്നതിനായി യു.കെയില്‍ തന്നെ ജോലി ശരിയാക്കി മടങ്ങുകയായിരുന്ന 31 കാരിയെയാണ് ക്രമിനില്‍ കേസ് ചൂണ്ടിക്കാട്ടി എയര്‍പോര്‍ട്ടില്‍ തടഞ്ഞത്.


കഴിഞ്ഞ ഒക്ടോബറില്‍ താസസ്ഥലത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വാട്‌സാപ്പിലൂടെ അസഭ്യം പറഞ്ഞതാണ് ബ്രിട്ടീഷ് യുവതിക്ക് വിനയായത്. ഡൈനിംഗ് ടേബിള്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇവര്‍ കൂടെ താമസിക്കുന്ന ഉക്രെയ്ന്‍ യുവതിയുമായി വഴക്കുണ്ടാക്കിയിരുന്നു. പിന്നീട് വാട്‌സാആപ്പിലൂടെ തര്‍ക്കം തുടര്‍ന്നു. ഇതിനിടെ അസഭ്യപ്രയോഗം നടത്തി. ഇതോടെ ഉക്രൈയ്ന്‍ യുവതി പോലിസില്‍ പരാതി നല്‍കി.


നാട്ടിലേക്ക് മടങ്ങുന്നതിനു മുന്‍പ് സാധനങ്ങളെല്ലാം ബ്രിട്ടനിലേക്ക് കയറ്റിവിട്ട് ഒടുവില്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കേസ് നിലനില്‍ക്കുന്ന വിവരം ബ്രിട്ടീഷ് യുവതി അറിഞ്ഞത്. കേസിലെ പ്രതിയായതിനാല്‍ പോലിസ് അവരുടെ യാത്ര തടയുകയായിരുന്നു. രണ്ട് വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.