ബാറില്‍ ഓടക്കുഴല്‍ വച്ച് ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; സിപിഎം പ്രവര്‍ത്തകനെതിരേ കേസ്

Update: 2025-09-17 10:33 GMT

കണ്ണൂര്‍: ബാറില്‍ ഓടക്കുഴല്‍ വെച്ച് ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസ്. ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് ഇയാള്‍ ഇത്തരമൊരു ഫോട്ടോ സാമൂഹികമാധ്യമത്തില്‍ പങ്ഖുവച്ചത്. മുഴക്കുന്ന് സ്വദേശി വട്ടപ്പൊയില്‍ ശരത്തിനെതിരെയാണ് പോലിസ് കേസെടുത്തത്.

'ഒരു ഓടക്കുഴല്‍ മറന്നുവെച്ചിട്ടുണ്ട്, കണ്ണന് ബോധം തെളിയുമ്പോള്‍ വന്നെടുക്കാന്‍ അറിയിക്കുക' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ബാറിലെ കൗണ്ടറിന് മുകളില്‍ ഓടക്കുഴല്‍ വെച്ചിട്ടുള്ള ചിത്രമാണ് ശരത് പോസ്റ്റ് ചെയ്തത്. പരാതി വന്നതോടെ, പോലിസ് ഇയാള്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. കലാപവും സംഘര്‍ഷവും ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ്.

Tags: