നോട്ടിസ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടു; രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്

Update: 2026-04-22 06:09 GMT

ഹൈദരാബാദ്: കേസില്‍ നോട്ടിസ് നല്‍കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ തെലങ്കാന പോലിസിലെ രണ്ടു വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കേസ് രജിസ്റ്റര്‍ ചെയ്തു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ വനിതാ പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ബി സരോജക്കും സബ് ഇന്‍സ്‌പെക്ടര്‍ എച്ച് റാണിക്കുമെതിരേയാണ് കേസ്.

കേസുമായി ബന്ധപ്പെട്ട് നോട്ടിസ് നല്‍കുന്നതിനായി പരാതിക്കാരനില്‍ നിന്ന് ആദ്യം 60,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എസിബി അറിയിച്ചു. പിന്നീട് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം 40,000 രൂപയായി തുക കുറയ്ക്കുകയായിരുന്നു. മാര്‍ച്ച് 23നു പോലിസ് സ്‌റ്റേഷനില്‍ ഇരുവരുടെയും സാന്നിധ്യത്തില്‍ പരാതിക്കാരന്‍ 20,000 രൂപ കൈമാറിയതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags: