പൂരം കാണാന്‍ ആയിരങ്ങളെത്തി; അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയ സംഘാടകര്‍ക്കെതിരെ കേസ്

Update: 2024-01-20 10:14 GMT

മലപ്പുറം: അനുമതിയില്ലാതെ പൂരത്തിന് വെടിക്കെട്ട് നടത്തിയതിന് സംഘാടകര്‍ക്കെതിരേ കേസ്. മലപ്പുറം ചങ്ങരംകുളം മൂക്കുതല കണ്ണേങ്കാവ് പൂരത്തിന് നിയമാനുസൃതമായി അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്. വടക്കുമുറി ദേശം, കാഞ്ഞിയൂര്‍ ദേശം, പിടവാന്നൂര്‍ ദേശം എന്നീ മൂന്ന് ടീമുകളുടെ വെടിക്കെട്ട് ആയിരുന്നു നടന്നത്. മറ്റു ജില്ലകളില്‍ നിന്ന് അടക്കം വെടിക്കെട്ട് കാണാന്‍ ആയിരക്കണക്കിന് ആളുകളെത്തിയതോടെയാണ് അനുമതി കിട്ടാഞ്ഞിട്ടും വെടിക്കെട്ട് നടത്താന്‍ കമ്മറ്റി തീരുമാനിച്ചത്. മൂന്ന് വെടിക്കെട്ട് കമ്മിറ്റികളില്‍ നിന്നു ഓരോരുത്തരും അമ്പല കമ്മിറ്റിയില്‍ നിന്നും ഒരാള്‍ക്കെതിരെയുമാണ് ചങ്ങരംകുളം പോലിസ് ഇന്ത്യന്‍ എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം കേസ് എടുത്തത്. ഉല്‍സവ ദിവസം ഇവിടെ ആനയും ഇടഞ്ഞിരുന്നു.

Tags:    

Similar News