പ്രതിപക്ഷ നേതാവിന്റെ യാത്രക്കെതിരായ കേസ്: കലക്ടറേറ്റിനു മുന്നില്‍ കെഎസ്‌യു പ്രതിഷേധം

സര്‍ക്കാരിന്റെ ഇരട്ടത്താപ്പും പിണറായി വിജയന്റെ വില കുറഞ്ഞ രാഷ്ട്രീയ നടപടിയുമാണ് യാത്രയുടെ പേരില്‍ കേസെടുത്ത സംഭവമെന്നാരോപിച്ചായിരുന്നു കെഎസ്‌യു പ്രതിഷേധം.

Update: 2021-02-03 16:18 GMT

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യുഡിഎഫ് ഐശ്വര്യ കേരള യാത്രയ്‌ക്കെതിരേ കേസെടുത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റി കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ ഇരട്ടത്താപ്പും പിണറായി വിജയന്റെ വില കുറഞ്ഞ രാഷ്ട്രീയ നടപടിയുമാണ് യാത്രയുടെ പേരില്‍ കേസെടുത്ത സംഭവമെന്നാരോപിച്ചായിരുന്നു കെഎസ്‌യു പ്രതിഷേധം.

പ്രതിഷേധ സമരം കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു. യാത്രയുടെ ജനപങ്കാളിത്തത്തില്‍ വിറളിപൂണ്ട സര്‍ക്കാര്‍ പോലിസ് കേസ് എടുത്തതിലൂടെ യാത്രയുടെ ശോഭ കെടുത്താമെന്നുള്ളത് തികച്ചും വ്യാമോഹം മാത്രമാണെന്നും രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന കണ്ണൂരിലെ ചില പോലിസ് ഉദ്യോഗസ്ഥര്‍ സിപിഎമ്മിന്റെ പാദസേവകരായി അധപ്പതിച്ചുവെന്നും ഷമ്മാസ് പറഞ്ഞു.

കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, ബ്ലോക്ക് പ്രസിഡന്റ് സി എച്ച് മുഹമ്മദ് റിബിന്‍, അക്ഷയ് കോവിലകം, ജി കെ ആദര്‍ശ്,അഷിത്ത് അശോകന്‍, അനുദിത്ത് മനോഹരന്‍, നിവേദ് ചൊവ്വ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News