മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്‌ഐക്കെതിരേ കേസ്

Update: 2022-01-03 06:35 GMT

കഞ്ഞിക്കുഴി: മദ്യപിച്ച് കാര്‍ ഓടിച്ച് നിര്‍ത്തിയിട്ട കാറിനെ ഇടിച്ച് തെറിപ്പിച്ച എസ്‌ഐക്കെതിരേ കേസെടുത്തു. അങ്കമാലി എസ്‌ഐ വി കെ രവിക്കെതിരേയാണ് കേസ്.

ഞായറാഴ്ച വൈകീട്ട് കഞ്ഞിക്കുഴി ടൗണിലാണ് മദ്യപിച്ച് വാഹനമോടിച്ച എസ്‌ഐയുടെ കാര്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിച്ചത്.

എസ്‌ഐയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് മദ്യപിച്ചതായി കണ്ടെത്തിയത്. അപടകത്തില്‍ രണ്ട് കാറുകള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റി. 

Tags:    

Similar News