വിദ്വേഷം പ്രചരിപ്പിച്ച പ്രതീഷ് വിശ്വനാഥനെതിരേ കേസ്

Update: 2020-05-14 19:42 GMT

കോഴിക്കോട്: സാമൂഹിക മാധ്യമത്തില്‍ വിദ്വേഷപ്രചാരണം നടത്തിയതിന് സംഘപരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരേ ചേവായൂര്‍ പോലിസ് കേസെടുത്തു. ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറി ടി കെ ഫറൂക്കിന്റെ പരാതിയിലാണ് നടപടി. മുസ്‌ലിംകളല്ലാത്ത  102 പേരെ മാധ്യമം ദിനപത്രത്തല്‍ നിന്ന് പുറത്താക്കുന്നുവെന്നാണ് പ്രതീഷ് വിശ്വനാഥന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.

കേരളത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ നിരവധി ദുഷ്പ്രചരണങ്ങള്‍ നേരത്തെയും പ്രതീഷ് വിശ്വനാഥന്‍ നടത്തിയിരുന്നു. ബാബരി വിധി ദിനത്തിലും പ്രീതീഷ് വിശ്വനാഥന്‍ കോടതി ഉത്തതവുകള്‍ ലംഘിച്ച് വര്‍ഗീയ പരാമര്‍ശനവും ആഘോഷങ്ങളും നടത്തി. ഇതിനെതിരേ പരാതി നല്‍കിയിരുന്നെങ്കിലും പോലിസ് നടപടിയെടുത്തില്ല.

ആര്‍എസ്എസ്, ബിജെപി തുടങ്ങിയ സംഘടനകളുടെ നേതാക്കളുമായി പ്രതീഷ് വിശ്വനാഥന്‍ ശക്തമായ വ്യക്തിബന്ധം സൂക്ഷിച്ചിരുന്നുവെന്നാണ് റിപോര്‍ട്ട്. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവു കൂടിയാണ് പ്രതീഷ് വിശ്വനാഥന്‍.

Tags:    

Similar News