മകന്‍ നിരീക്ഷണത്തിലിരിക്കെ മകളുടെ വിവാഹം നടത്തി; വനിതാ ലീഗ് നേതാവിനെതിരേ കേസ്

Update: 2020-03-29 06:12 GMT

കോഴിക്കോട്: മകന്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് മകളുടെ വിവാഹം നടത്തിയ മുസ്‌ലിം ലീഗ് വനിതാ നേതാവിനെതിരേ കേസ്. മുസലിം ലീഗ് വനിതാ നേതാവ് അഡ്വ നൂര്‍ബീന റഷീദിനെതിരെയാണ് കേസ് എടുത്തത്. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയില്‍ കോഴിക്കോട് ചേവായൂര്‍ പോലിസാണ് കേസെടുത്തത്. മുസ്‌ലിം ലീഗിന്റെ സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മിഷന്‍ അംഗവുമാണ് അഡ്വ. നൂര്‍ബീന റഷീദ്.

കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന മകനുള്‍പ്പടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഈ മാസം 14നാണ് മകന്‍ അമേരിക്കയില്‍ നിന്നെത്തിയത്. മാര്‍ച്ച് 21നായിരുന്നു വിവാഹം. വിവാഹത്തില്‍ 50 ല്‍ അധികം ആളുകള്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ഇത് ലംഘിച്ചായിരുന്നു കല്ല്യാണം. നൂര്‍ബീന വീട്ടില്‍ വച്ച് തന്നെ ആഘോഷമായാണ് കല്ല്യാണം നടത്തിയത്. അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് ഇതില്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലിസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് ചേവായൂര്‍ പോലിസ് നൂര്‍ബിന റഷീദിനും മകനുമെതിരേ കേസെടുക്കുകയായിരുന്നു. 


Similar News