കുമ്മനത്തിനെതിരായ കേസ്: കരിദിനമാചരിക്കുമെന്ന് ബിജെപി

Update: 2020-10-22 15:46 GMT

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ സാമ്പത്തിക തട്ടിപ്പിനു കേസെടുത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 23ന് സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. കേരളാ പോലിസിന്റെ നിലപാടിനെതിരേ വീടുകളിലും കവലകളിലും കരിങ്കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. സ്വര്‍ണക്കടത്തില്‍ നാണംകെട്ട സര്‍ക്കാര്‍ കുമ്മനത്തിനെതിരേ കേസെടുത്ത് ബിജെപി വേട്ട നടപ്പാക്കുകയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

Case against Kummanam: BJP protest against police




Tags:    

Similar News