വിമാനത്താവളത്തില്‍ യാത്രക്കാരനെ ആക്രമിച്ചു; തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിക്കെതിരേ കേസ്

Update: 2023-03-12 05:41 GMT

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഇ പളനിസ്വാമിക്കെതിരേ പോലിസ് കേസെടുത്തു. മധുര വിമാനത്താവളത്തില്‍ പ്രതിഷേധിച്ച യാത്രക്കാരനെ ആക്രമിച്ചെന്ന പരാതിയിലാണ് നടപടി. എഐഎഡിഎംകെ എംഎല്‍എ പി ആര്‍ സെന്തില്‍നാഥനുമെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്ന വി കെ ശശികലയെ പളനിസ്വാമി വഞ്ചിച്ചെന്നാരോപിച്ച് ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധിച്ച യാത്രക്കാരനെ പോലിസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.

Tags: