സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേയുള്ള കേസ്; സോഷ്യല്‍ ഫോറം പ്രതിഷേധ സംഗമം ഒഴിവാക്കി
രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത നടപടി പോലിസ് പിന്‍വലിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നാളെ നടത്താനിരുന്ന പ്രതിഷേധ സംഗമം ഒഴിവാക്കിയതായി സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
റിയാദ്: ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലകളില്‍ പ്രതിഷേധിച്ചു പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത നടപടി പോലിസ് പിന്‍വലിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നാളെ നടത്താനിരുന്ന പ്രതിഷേധ സംഗമം ഒഴിവാക്കിയതായി സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന് അന്യായമായ നടപടികളില്‍ നിന്നും പിന്നോട്ട് പോകേണ്ടി വന്നത്.
ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്ന ഇത്തരം നടപടികളെ ജനകീയ പ്രതിഷേധങ്ങളിലൂടെ ചെറുത്ത് തോല്‍പിക്കാന്‍ കഴിയും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് രാജ്യദ്രോഹ കേസ് പിന്‍വലിച്ചതിലൂടെ വ്യക്തമാവുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വ്യക്തമാക്കി.