തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കാറുകള്‍ തകര്‍ത്തു

മോഷണശ്രമത്തിന്റെ ഭാഗമായിട്ടാണ് അക്രമം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

Update: 2021-10-10 04:41 GMT

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറുകള്‍ തല്ലിത്തകര്‍ത്തു. 20ല്‍പ്പരം കാറുകളാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികള്‍ തല്ലിത്തകര്‍ത്തത്. മോഷണശ്രമത്തിന്റെ ഭാഗമായിട്ടാണ് അക്രമം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന് മുന്നിലായുള്ള പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. മിക്ക കാറുകളുടേയും വിന്‍ഡോ ഗ്ലാസുകളാണ് തകര്‍ത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മോഷണശ്രമമാകാനാണ് സാധ്യത. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് നീക്കം. കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കര്‍ ഉള്‍പ്പെടെ ഊരിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.

പാര്‍ക്കിങ് ഏരിയയില്‍ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്. എന്നാല്‍ രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പരിസരത്ത് നിന്ന് അല്‍പനേരം മാറിനിന്നിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്. കാറുടമകള്‍ പരാതിയുമായി രംഗത്തുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News