ഗുജറാത്തില്‍ ചരക്കുകപ്പലിന് തീപിടിച്ചു; അപകടം, സൊമാലിയയിലേക്ക് അരിയും പഞ്ചസാരയും കൊണ്ടുപോകവെ(വിഡിയോ)

Update: 2025-09-22 07:41 GMT

പോര്‍ബന്ദര്‍: ഗുജറാത്തില്‍ നിന്ന് സൊമാലിയയിലെ ബൊസാസോയിലേക്ക് അരിയും പഞ്ചസാരയും കൊണ്ടുപോകുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. ജാംനഗര്‍ ആസ്ഥാനമായുള്ള എച്ച്ആര്‍എം & സണ്‍സിന്റെ ഉടമസ്ഥതയിലുള്ള കപ്പലിനാണ് തീപിടിച്ചത്. പോര്‍ബന്ദര്‍ സുഭാഷ് നഗര്‍ ജെട്ടിയില്‍ നങ്കൂരമിട്ടിരുന്ന കപ്പലാണ് തീപിടിച്ചത്. തീ അണയ്ക്കാന്‍, രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം മൂന്ന് അഗ്‌നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തേക്ക് വിന്യസിക്കപ്പെട്ടു. കൂടുതല്‍ സഹായത്തിനായി ആംബുലന്‍സുകളും ലോക്കല്‍ പോലിസും സ്ഥലത്തെത്തി.

Tags: