വിവാദ ഭൂമിയിടപാട്: സെഷന്‍സ് കോടതി ഉത്തരവിനെതിരേ നിയമപോരാട്ടം തുടരുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സീറോ മലബാര്‍ സഭ മീഡിയ കമ്മീഷനാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്.

Update: 2019-08-24 17:13 GMT

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നുണ്ടായ ഉത്തരവിനെതിരേ നിയമപോരാട്ടം തുടരുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭ മീഡിയ കമ്മീഷനാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. അതിരൂപതയിലെ ഭുമിയിപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ എതിര്‍ക്കുന്ന ചില വ്യക്തികള്‍ വിവിധ കോടതികളിലായി സിവിലും ക്രിമിനലുമായ ഏതാനും കേസുകള്‍ കൊടുത്തിട്ടുണ്ട്.

ഇതിലൊരു കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കതിരേ തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം സെഷന്‍സ് കോടതിയും തളളിയിരിക്കുകയാണ്. നിയമ വ്യവസ്ഥിതിയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടും കീഴ്‌കോടതി വിധിയെ മാനിച്ചുകൊണ്ടും കര്‍ദിനാള്‍ ആലഞ്ചേരി നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും സീറോ മലബാര്‍ മീഡിയാ കമ്മിഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News