ചീട്ടുകളിയും മദ്യവില്‍പ്പനയും; കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പടെ പിടിയില്‍

Update: 2021-09-21 01:10 GMT

കുവൈത്ത് സിറ്റി: കുവൈത്ത് അബ്ബാസിയയില്‍ ചീട്ടുകളിയും മദ്യവില്‍പനയും നടത്തിയ 18 പേര്‍ അറസ്റ്റിലായി. മലയാളികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. പിടിയിലായവരില്‍ മലപ്പുറം സ്വദേശിയും ഇന്ത്യന്‍ എംബസിയുടെ വളണ്ടിയര്‍ സംഘത്തിലെ മുന്‍ അംഗവുമായ കുര്യന്‍ കെ ചെറിയാന്‍ എന്ന മനോജ് കുര്യനും ഉള്‍പ്പെടും. ഇയാളില്‍ ഇന്ത്യന്‍ എംബസിയുടെ കാലഹരണപ്പെട്ട വളണ്ടിയര്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്.





Tags: