തിരുവില്വാമല ചെക്ക് ഡാമില്‍ കാര്‍ ഒഴുകിപ്പോയി; ഡ്രൈവറെ രക്ഷപ്പെടുത്തി

Update: 2022-12-15 06:36 GMT

തൃശൂര്‍: തിരുവില്വാമലയില്‍ ചെക്ക് ഡാം മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കാര്‍ ഒഴുകിപ്പോയി. കാര്‍ യാത്രികനായ കൊണ്ടാഴി സ്വദേശി സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന്‍ ജോണിയെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ബാങ്ക് ഉദ്യോഗസ്ഥനായ ജോണി ജോലിസ്ഥലത്തേക്ക് പോവുന്നതിനായി വ്യാഴാഴ്ച രാവിലെ എഴുന്നള്ളത്ത് കടവിലെ ചെക്ക് ഡാം കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ജലനിരപ്പ് പൊടുന്നനെ ഉയര്‍ന്നതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി പുഴയിലേക്ക് പതിക്കുകയായിരുന്നു. ഇതേ സമയം പുഴയില്‍ മീന്‍ പിടിക്കുകയായിരുന്നവര്‍ സംഭവം കണ്ട് പുഴയ്ക്ക് കുറകെ കടന്ന് വാഹനത്തിലുണ്ടായിരുന്ന ജോണിനെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ചെക്ക് ഡാമില്‍ നിന്നും തെന്നി താഴേക്ക് നീങ്ങിയ കാര്‍ പുഴയ്ക്ക് നടുവിലാണുള്ളത്. കാര്‍ പുഴയില്‍ നിന്നും കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

Tags: