തിരുവനന്തപുരം: പാച്ചല്ലൂരിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച അപകടത്തില്‍ യാത്രികര്‍ക്ക് നേരിയ പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് 4.30ഓടെ നൂറാണി ജംഗ്ഷനിലൂടെ എത്തിയ മാരുതി ബലേനോയാണ് നിയന്ത്രണം നഷ്ടപ്പെട്ടു സമീപത്തെ മതിലിലേക്ക് ഇടിച്ചത്. സോമരാജന്റെ വീടിന്റെ മതില്‍ തകര്‍ത്താണ് കാര്‍ അവസാനം നിന്നത്. അപകടസമയം വീട്ടിലുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും യാത്രികര്‍ക്ക് ഗൗരവമായ പരിക്കുകളൊന്നുമില്ലെന്ന് പോലിസ് അറിയിച്ചു.