ഏറ്റുമാനൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കത്തി

Update: 2022-11-28 10:32 GMT

കോട്ടയം: ഏറ്റുമാനൂര്‍ ടൗണില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതിന് പിന്നാലെ കത്തി. സെന്‍ട്രല്‍ ജങ്ഷനില്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ വച്ച് അര്‍ധരാത്രിയായിരുന്നു സംഭവം. കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഇദ്ദേഹത്തിന് വേഗം പുറത്തിറങ്ങാന്‍ കഴിഞ്ഞതിനാല്‍ ദുരന്തമൊഴിവായി. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

എറണാകുളത്തു നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാര്‍ പോലിസ് സ്‌റ്റേഷനു മുന്‍വശത്തെ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വശത്തേക്ക് മറിഞ്ഞ നിലയിലായിരുന്നു. നാട്ടുകാര്‍ വാഹനം ഉയര്‍ത്തി ഓടിച്ചിരുന്ന ആളെ പുറത്തെത്തിച്ചു. ഉടന്‍തന്നെ കാറിന്റെ എന്‍ജിന്‍ ഭാഗത്തുനിന്ന് പുകയും തീയും ഉയര്‍ന്നു. വാഹനം പൂര്‍ണമായി കത്തി. അപകടമൊഴിവാക്കാന്‍ പോലിസെത്തി റോഡ് ബ്ലോക്ക് ചെയ്ത് കോട്ടയം അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.

Tags:    

Similar News