കാർ ലോറിയിലിടിച്ച് അപകടം; കോളജ് വിദ്യാർഥിനി മരിച്ചു

Update: 2026-04-14 13:42 GMT

ഹൈദരാബാദ്: ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിനി മരിച്ചു. പതഞ്ചെരു സ്വദേശിയും രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുമായ അൻജും ആണ് മരിച്ചത്. അപകടത്തിൽ അൻജുമിൻ്റെ 12 വയസ്സുള്ള സഹോദരി സൈനബിനും ഡ്രൈവർ മുഹമ്മദ് അബ്ദുൾ മുക്താദറിനും (20) പരിക്കേറ്റു. വട്ടിനാഗുലപ്പള്ളിക്കു സമീപമായിരുന്നു അപകടം.

അൻജുമും സഹോദരിയും വീട്ടിൽ നിന്നും വണ്ടർലയിലേക്ക് പോകുകയായിരുന്നു. എന്നാൽ വൈകുന്നേരം മൂന്നു മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ലോറിയിൽ ഇടിച്ചു. ഡ്രൈവർക്ക് കാറിൻ്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായത്.
ഇടിയുടെ ആഘാതത്തിൽ കാർ തകരുകയും അൻജും സംഭവസ്ഥലത്ത്ത്ത് വച്ചു തന്നെ മരിച്ചു. പരിക്കേറ്റ സൈനബിനെയും ഡ്രൈവറെയും ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ അൻജുമിൻ്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗച്ചിബൗളി പോലിസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: