എടപ്പാള്‍: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പൊന്നാനി പോലിസ് സ്‌റ്റേഷനു സമീപത്ത് താമസിക്കുന്ന കറുത്ത കുഞ്ഞാലിന്റെ അസൈനാരാണ് മരിച്ചത്. കുടുംബത്തോടൊപ്പം ഏര്‍വാടിയില്‍ പോയി മടങ്ങുകയായിരുന്നു.
അസൈനാരിന്റെ ഭാര്യ റാബിയ, മകള്‍ ഫാത്തിമ എന്നിവരെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അസൈനാരുടെ ഖബറടക്കം ഉച്ചയ്ക്കുശേഷം നടക്കും.