തൃശൂര്‍: നടത്തറ പൂച്ചട്ടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞു കയറിയത്.