റിയാദില്‍ കാര്‍ സിനിമാ പ്രദര്‍ശനം പുനരാരംഭിച്ചു

കാറുകള്‍ക്കകത്തെ ശബ്ദ സംവിധാനവുമായി ബന്ധിപ്പിച്ചാണ് സിനിമാ പ്രേമികള്‍ക്ക് നൂതനമായ സിനിമാനുഭവം സമ്മാനിക്കുന്നത്

Update: 2021-08-19 14:38 GMT

റിയാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കാര്‍ സിനിമാ പ്രദര്‍ശനം പുനരാരംഭിച്ചതായി റിയാദ് നഗരസഭ അറിയിച്ചു. കാറുകളിലിരുന്ന് സിനിമകള്‍ വീക്ഷിക്കാന്‍ അവസരമൊരുക്കുന്ന കാര്‍ സിനിമാ പ്രദര്‍ശനം 'വമീദ് അല്‍റിയാദു'മായി സഹകരിച്ചാണ് റിയാദ് നഗരസഭ നടത്തുന്നത്. എഫ് എം ഫ്രീക്വന്‍സിയില്‍ കാറുകള്‍ക്കകത്തെ ശബ്ദ സംവിധാനവുമായി ബന്ധിപ്പിച്ചാണ് സിനിമാ പ്രേമികള്‍ക്ക് നൂതനമായ സിനിമാനുഭവം സമ്മാനിക്കുന്നത്. മൂവി സിനിമാസ് ആണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. വൈകീട്ട് ആറു മുതല്‍ പുലര്‍ച്ചെ വരെ പ്രദര്‍ശനമുണ്ട്.


രണ്ടു കാര്‍ സിനിമാ തിയേറ്ററുകളിലെ കൂറ്റന്‍ സ്‌ക്രീനുകളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഓരോ തിയേറ്ററിലും 95 പാര്‍ക്കിംഗുകള്‍ വീതമുണ്ട്. കാര്‍ സിനിമാ തിയേറ്ററുകളില്‍ നിര്‍ത്തിയിട്ട ഫുഡ് കാര്‍ട്ടുകളും മൊബൈല്‍ ഫുഡ് കാര്‍ട്ടുകളും വഴി സിനിമാ പ്രേമികള്‍ക്ക് ഭക്ഷണ, പാനീയങ്ങള്‍ വിതരണം ചെയ്യും. റിയാദിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നുമായുള്ള പങ്കാളിത്തത്തോടെ കാര്‍ സിനിമാ തിയേറ്ററുകളില്‍ മെഡിക്കല്‍ സെന്റര്‍ സേവനവും ഒരുക്കിയിട്ടുണ്ട്.




Tags:    

Similar News