തലയോലപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

Update: 2022-06-11 12:28 GMT

കോട്ടയം: തലയോലപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാര്‍ ഓടിച്ചിരുന്ന ബ്രഹ്മമംഗലം സ്വദേശി ചാക്കോ (55) പെട്ടന്ന് പുറത്തിറങ്ങിയതിനാല്‍ ദുരന്തമൊഴിവായി. നീര്‍പ്പാറ ബ്രഹ്മമംഗലം റോഡില്‍ രാജന്‍ കവലയ്ക്ക് സമീപം ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം.

കാര്‍ കത്തിയതിന് പിന്നാലെ സ്ഥലത്തെത്തിയ നാട്ടുകാര്‍ സമീപത്തെ വീട്ടിലെ ചെടി നനയ്ക്കുന്ന ഹോസെടുത്ത് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു. കടുത്തുരുത്തി, വൈക്കം അഗ്‌നിശമനസേനയും തലയോലപ്പറമ്പ് പോലിസും സ്ഥലത്തെത്തി. ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്നാണ് കാറിന് തീ പിടിച്ചതെന്നാണ് സംശയിക്കുന്നത്.

Tags: