കൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; 2 മരണം

Update: 2022-05-27 04:39 GMT

കോഴിക്കോട്: കൊയിലാണ്ടി പൊയില്‍ക്കാവിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ദേശീയപാതയിലായിരുന്നു അപകടം. കണ്ണൂര്‍ ചക്കരക്കല്ലിലെ ശരത്ത്(32), നിജീഷ്(36)എന്നിവരാണ് മരിച്ചത്. ഇവരുടെ കാറ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പുലര്‍ച്ചെയാണ് അപകടം നടന്നത്. ഇരുവരെയും മെഡിക്കല്‍ കോളജിലെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സജിത്തിന് പരിക്കുണ്ട്. ലോറി ഡ്രൈവര്‍ക്കും പരിക്കുണ്ട്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിനു കാരണമെന്ന് കരുതുന്നു.