കാര്‍ അപകടം; രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Update: 2025-11-08 04:52 GMT

കൊച്ചി: എറണാകുളം ഇടപ്പള്ളിയില്‍ നടന്ന വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹരുണ്‍ ഷാജിയും മുനീറും ആണ് മരണപ്പെട്ടത്. അപകടത്തില്‍പ്പെട്ട മറ്റു രണ്ടു വിദ്യാര്‍ഥികളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. അമിതവേഗതയാണ് അപകടത്തിന് പിന്നിലെ പ്രധാന കാരണം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Tags: