വാഹനാപകടം; താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു

Update: 2021-09-10 14:32 GMT

താമരശ്ശേരി: വാഹനാപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ ഒന്‍പതാം വളവിനും എട്ടാം വളവിനും ഇടയില്‍ ലോറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചുരമിറങ്ങി വന്ന കാറും എതിരെ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്.




Tags:    

Similar News