റിയാദില്‍ കാറപകടം; തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു

Update: 2021-10-13 13:43 GMT

റിയാദ്: തമിഴ് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് അമ്മയും മകളും മരിച്ചു. തമിഴ്‌നാട് മധുരൈ സ്വദേശിയായ കനക സബാപതിയുടെ ഭാര്യ മലര്‍ച്ചെല്‍വി (54), മകള്‍ ശ്യാമ (25) എന്നിവരാണ് മരിച്ചത്. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ദഹൂ പ്രദേശത്തിന് അടുത്ത് വെച്ചാണ് സംഭവം.

റിയാദില്‍ നിന്ന് അല്‍കോബാറിലേക്ക് പോകുകായിരുന്നു കനക സബാപതിയും കുടുംബവും. കാറില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം. മലര്‍ച്ചെല്‍വിയും ശ്യാമയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.




Tags: