റാസല്‍ഖൈമയില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശികള്‍ മരിച്ചു

ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെ ഇവര്‍ സഞ്ചരിച്ച വാഹനത്തിനുപിന്നില്‍ ട്രെയിലര്‍ ഇടിച്ചായിരുന്നു അപകടം.

Update: 2021-09-01 05:06 GMT

ഷാര്‍ജ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48), പുതിയങ്ങാടി നജ്മ മന്‍സിലില്‍ ഫിറോസ് പള്ളിക്കണ്ടി (46) എന്നിവരാണ് മരിച്ചത്. ദിബ്ബ മോഡേണ്‍ ബേക്കറിയിലെ ജീവനക്കാരാണ് ഇരുവരും. ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെ ഇവര്‍ സഞ്ചരിച്ച വാഹനത്തിനുപിന്നില്‍ ട്രെയിലര്‍ ഇടിച്ചായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ശിവദാസിന്റെ ഭാര്യ കോമളവല്ലി (രാജി), മക്കള്‍: ഗോപിക, കീര്‍ത്തന. മാധവന്റെയും വിമലയുടേയും മകനാണ്. സഹോദരന്‍: സജീവന്‍.


ഇമ്പിച്ചമ്മു പള്ളിക്കണ്ടിയുടെയും സൈനബിയുടെയും മകനാണ് ഫിറോസ്. ഭാര്യ: സറീന. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.




Tags: