കണ്ണൂരില്‍ വാഹനാപകടം; പത്രജീവനക്കാരന്‍ മരിച്ചു

Update: 2021-12-17 09:28 GMT

കണ്ണൂര്‍: കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു. മയ്യില്‍ കയരളം സ്വദേശി ഇ ടി ജയചന്ദ്രന്‍ (46) ആണ് മരിച്ചത്. ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് സര്‍ക്കുലേഷന്‍ ജീവനക്കാരനാണ്. മാങ്ങാട്ടാണ് താമസം. രാവിലെ ഓഫിസിലേക്ക് വരുന്നതിനിടയിലാണ് വേളാപുരത്ത് അപകടം നടന്നത്. മൃതദേഹം കൊയിലി ആശുപത്രിയില്‍.

പരേതനായ കെ എം രാഘവന്‍ നമ്പ്യാരുടെയും എ പി യശോദയുടെയും മകനാണ്.

ഭാര്യ: ജ്യോതി. മക്കള്‍: അനഘ. സഹോദരങ്ങള്‍: രാജന്‍ (കൊളച്ചേരി), ശോഭന(കയരളം), ലളിതകുമാരി (നാറാത്ത്).