ജിദ്ദയില്‍ വാഹനാപകടം: മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പടെ ഇന്ത്യന്‍ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

Update: 2022-07-13 00:56 GMT

ജിദ്ദ: സഊദിയിലെ ജിദ്ദയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഹൈദരബാദ് സ്വദേശികളാണ്. ജിദ്ദയിലെ തൂവലില്‍നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഖുലൈസില്‍വച്ചാണ് അപകടം നടന്നത്. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അയാന്‍ മുഹമ്മദ് നിയാസ്, ഇഖ്‌റ നിയാസ്, അനസ് എന്നിവരും ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാന്‍ എന്നിവരാണ് മരിച്ചത്. അയാനും നിയാസും അനസും സഹോദരങ്ങളാണ്. ഇവരുടെ മാതാപിതാക്കള്‍ മറ്റൊരു വണ്ടിയിലായിരുന്നു. കുട്ടികള്‍ ബന്ധുക്കളുടെ വണ്ടിയില്‍ കയറുകയായിരുന്നു.

ഇനായത്തും തൗഫീഖും കുട്ടികളുടെ മാതൃസഹോദരനും പിതൃസഹോദരനുമാണ്. നിയാസ് ഒഴിച്ച് മറ്റുള്ളവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നിയാസിനെ ഹെലികോപ്റ്റര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹങ്ങള്‍ ജിദ്ദയില്‍ മറവുചെയ്യും.

Tags: