വാഹനാപകടം; ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് പരിക്ക്

Update: 2021-10-24 05:43 GMT

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. ആകാശും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറാണ് കൂത്തുപറമ്പ് നീര്‍വേലിക്കടുത്തുവച്ച് അപകടത്തില്‍ പെട്ടത്. സുഹൃത്ത് അശ്വന്തിന്റെ നില ഗുരുതരമാണ്. ഇരുവരും കണ്ണൂര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ ശനിയാഴ്ച അര്‍ധരാത്രിയിലാണ് അപകടം നടന്നത്. കാര്‍ റോഡരികില്‍ കൂട്ടിയിരുന്ന ഇഷ്ടികയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷം ആരംഭിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും ഇയാളെ ചോദ്യം ചെയ്തിരുന്നു.