കാര്‍ തോട്ടിലേക്കു മറിഞ്ഞു

Update: 2020-08-10 14:48 GMT

മാള: അന്നമനട ഗ്രാമപഞ്ചായത്തിലെ മാമ്പ്രയില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളക്കെട്ടിലൂടെ പോകുമ്പോഴാണ് തോട്ടിലേക്ക് മറിഞ്ഞത്. അപകടമുണ്ടായ ഉടനെ കാറിലുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപെട്ടു. പെരിഞ്ഞനം സ്വദേശികളാണ് രണ്ടു പേരും. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം.




Tags:    

Similar News