ചിറമംഗലത്ത് കാര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

ചിറമംഗലം സര്‍വീസ് സ്‌റ്റേഷന്റെയും എഎംഎല്‍പി സ്‌കൂളിനും ഇടയില്‍ റോഡരികിലാണ് കെഎല്‍ 55 കെ 5069 നമ്പറിലുള്ള റ്റാറ്റയുടെ നാനോ കാര്‍ ഒരു മാസമായി ഉപേക്ഷിച്ച നിലയിലുള്ളത്.

Update: 2019-09-14 12:03 GMT

പരപ്പനങ്ങാടി: ചിറമംഗലത്ത് കാര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. ചിറമംഗലം സര്‍വീസ് സ്‌റ്റേഷന്റെയും എഎംഎല്‍പി സ്‌കൂളിനും ഇടയില്‍ റോഡരികിലാണ് കെഎല്‍ 55 കെ 5069 നമ്പറിലുള്ള റ്റാറ്റയുടെ നാനോ കാര്‍ ഒരു മാസമായി ഉപേക്ഷിച്ച നിലയിലുള്ളത്.

കാറിന്റെ ഒരു ടയര്‍ പഞ്ചറായ നിലയിലാണ്. പ്രളയ സമയത്ത്മോഷ്ടിച്ച് ഉപേക്ഷിച്ചതാണെന്നു കരുതുന്നു. വാഹനം കാരണം സ്‌കൂള്‍ മദ്രസ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നട യാത്രക്കാര്‍ പ്രയാസത്തിലാണ്. നാട്ടുകാര്‍ നിരവധി തവണ പരപ്പനങ്ങാടി പോലിസില്‍ വിവരം അറിയിച്ചിട്ടും നടപടിയെടുത്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

Tags:    

Similar News