തലസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളില്‍ ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരെന്ന് യുഡിഎഫ് സ്ഥാനാര്‍ഥികള്‍

വട്ടിയൂര്‍ക്കാവില്‍ 8400, നേമത്ത് 6360, തിരുവനന്തപുരത്ത് 7600 വ്യാജ വോട്ടുകളെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍

Update: 2021-03-25 06:03 GMT

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാന മൂന്ന് പ്രധാന മണ്ഡലങ്ങളില്‍ ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥികള്‍. വട്ടിയൂര്‍ക്കാവില്‍ 8400, നേമത്ത് 6360, തിരുവനന്തപുരത്ത് 7600 വ്യാജ വോട്ടുകള്‍ കണ്ടെത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ വി എസ് ശിവകുമാര്‍, വീണ എസ് നായര്‍ എന്നിവര്‍ രംഗത്തെത്തി. സംഘടിതമായി ഒരേ ഫോട്ടോ ഉപയോഗിച്ച് മൂന്ന് മണ്ഡലങ്ങളിലും വോട്ട് ചേര്‍ത്തെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വോട്ടെടുപ്പ്് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.

Tags: