അഡലെയ്ഡ്: സെൻട്രൽ അഡലെയ്ഡിൽ ഇന്ത്യൻ വിദ്യാർഥി ക്രൂരമായി ആക്രമിക്കപ്പെട്ടു. 23കാരനായ ചരൺപ്രീത് സിങാണ് ആക്രമണത്തിനിരയായത്.വംശീയ ആക്രമണമാണെന്നാണ് ആരോപണം. ഓസ്‌ട്രേലിയയിലുടനീളമുള്ള ഇന്ത്യൻ വിദ്യാർഥികളിൽ വലിയ തരത്തിലുള്ള ഞെട്ടലാണ് ഇതുണ്ടാക്കിയത്.
✨Indian #student Charanpreet Singh brutally #attacked in Adelaide by 5 men shouting #racial slurs. 🚨Hospitalised after unprovoked #assault near #Kintore Ave. 👮Police took statements but no charges yet. 🆘#TheIndianSun
— The Indian Sun (@The_Indian_Sun) July 19, 2025
🔗 https://t.co/BXZQ93X6Vy pic.twitter.com/tO5ExzWNpf
ജൂലൈ 19 ന് രാത്രി കിന്റോർ അവന്യൂവിന് സമീപമാണ് സംഭവം. രാത്രിയിൽ ചരൺ പ്രീത് സിങും ഭാര്യയും നഗരത്തിലെ പുതിയഇല്ല്യൂമിനേറ്റ് ലൈറ്റ് ഇൻസ്റ്റാളേഷനുകൾ കാണാനെത്തിയതാണ്. എന്നാൽ ബൈക്കിലെത്തിയ അഞ്ചംഗ സംഘം ചരൺപ്രീതിനെ ആക്രമിക്കുയായിരുന്നു. ഇന്ത്യക്കാരൻ എന്ന് പുച്ഛത്തോടെ ആക്രോശിച്ചു കൊണ്ടായിരുന്നു ദേഹോപദ്രവം എന്ന് ചരൺ പ്രീത് പറഞ്ഞു.
ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ, നിങ്ങൾ തിരികെ പോകണമെന്ന് തോന്നുമെന്നും ചരൺപ്രീത് പറഞ്ഞു. നിലവിൽ തലക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ ചരൺ പ്രീത് അയ്ഡനിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
