സംവിധായകരിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

Update: 2025-04-28 10:41 GMT

കൊച്ചി: സംവിധായകരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടി കൂടിയ സംഭവത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യക  അന്വേഷണ സംഘം. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ്‌ ഹംസ എന്നിവരിൽ നിന്നാണ് ഇന്നലെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഇവരുളള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് സംഭവം.എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം എഫ് സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഫ്ലാറ്റ് ഉടമയും സംവിധായകനുമായ സമീർ താഹിറിന് രണ്ട് ദിവസത്തിനുള്ളിൽ നോട്ടിസ് നൽകുമെന്നും പോലിസ് അറിയിച്ചു.

അതേസമയം, കേസിൽ സമീർ താഹിറിനും പങ്കുണ്ടെന്നാണ് എക്സൈസിൻ്റെ നിഗമനം.വിശദമായി ചോദ്യം ചെയ്ത ശേഷം കേസിൽ പ്രതി ചേർക്കണോ എന്ന് അന്വേഷണ സംഘം തീരുമാനമെടുക്കുമെന്നാണ് വിവരം.

Tags: