മാനന്തവാടിയില്‍ വന്‍ കഞ്ചാവു വേട്ട; മഹാരാഷ്ട്ര സ്വദേശി പിടിയില്‍

മാനന്തവാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് മഹാരാഷ്ട്ര സത്താര റഹ്മത്ത് നഗര്‍ സ്വദേശി താരാനാദ് പുണ്ടലിക (52) അറസ്റ്റിലായത്.

Update: 2019-11-11 12:27 GMT

കല്‍പറ്റ: വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ്മാനന്തവാടി നഗരത്തില്‍ നടത്തിയ പരിശോധനയില്‍ പത്ത് കിലോയോളം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിലായി. മാനന്തവാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് മഹാരാഷ്ട്ര സത്താര റഹ്മത്ത് നഗര്‍ സ്വദേശി താരാനാദ് പുണ്ടലിക (52) അറസ്റ്റിലായത്.

ഇയാളില്‍ നിന്നും 9.500 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് ബാഗുകളിലായി 1.900 കി.ഗ്രാം വീതം കൊള്ളുന്ന അഞ്ചു പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആലുവ, പറവൂര്‍ മേഖലയില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ആലുവ പറവൂര്‍ ഭാഗങ്ങളില്‍ പെയ്ന്റിങ് തൊഴിലാളിയായ ഇയ്യാള്‍ നാട്ടില്‍ പോയി വരുന്ന അവസരങ്ങളില്‍ കഞ്ചാവ് മുന്‍പും കടത്തികൊണ്ടു വന്നിട്ടുണ്ട്. ആന്ധ്ര, ഒറീസ അതിര്‍ത്തിയിലെ നരസിപട്ടണം ഭാഗത്ത് നിന്നാണ്കഞ്ചാവ് കടത്തികൊണ്ടു വന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. രാത്രിയോടെ ബെംഗളൂരുവില്‍ല്‍ നിന്നുംമാനന്തവാടിയില്‍ എത്തിയയെങ്കിലും തുടര്‍ യാത്രക്ക് ബസ് ലഭിക്കാതെ വന്നതോടെയാണ് ഇയാള്‍ എക്‌സൈസിന്റെ പരിശോധനയില്‍ കുടുങ്ങയത്.

പരിശോധനകളില്‍ നിന്നും രക്ഷപ്പെടുന്നതിനായി മികച്ച രീതിയുള്ള വസ്ത്ര ധരണമാണ് ഇയാള്‍ നടത്തിയിരുന്നത്. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാള്‍. കല്‍പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതിരെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News