മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി നിര്‍ണയം; സിപിഎമ്മില്‍ ഭിന്നത രൂക്ഷം

Update: 2026-03-09 05:11 GMT

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ ഭിന്നത രൂക്ഷം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആര്‍ ജയാനന്ദയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും പ്രവര്‍ത്തകര്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.

ഷാനവാസ് പാദൂരിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് കെ ആര്‍ ജയാനന്ദയുടെ പേര് തീരുമാനിച്ചത്. ഷാനവാസ് പാദൂര്‍ മല്‍സരിച്ചാല്‍ അത് ബിജെപിക്ക് അനുകൂലമായ വര്‍ഗീയ ധ്രുവീകരണത്തിന് വഴിവെച്ചേക്കാം എന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പാര്‍ട്ടി ജയാനന്ദയിലേക്ക് എത്തിയത്. എന്നാല്‍ ഈ വാദത്തെ തള്ളിക്കളയുന്ന നിലപാടിലാണ് ഡിവൈഎഫ്‌ഐയുടേത്.

Tags: