ഓടക്കയം ആദിവാസി മേഖലയില്‍ വേറിട്ട സ്ഥാനാര്‍ത്ഥി

Update: 2020-12-11 11:34 GMT

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ആദിവാസി മേഖലയില്‍ വര്‍ഷങ്ങളായി സേവന പ്രവര്‍ത്തനവുമായി ഇടപ്പെടല്‍ നടത്തിയ വി കെ അബ്ദുല്‍ ബഷീര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സര രംഗത്ത്. വര്‍ഷങ്ങളായി രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ട ഓടക്കയം വാര്‍ഡില്‍ വികസന പ്രവര്‍ത്തനം നടത്തുന്നതില്‍ ഇവര്‍ പരാജയപ്പെട്ടത് ഉയര്‍ത്തിക്കാട്ടിയാണ് വി കെ അബദുല്‍ ബഷീര്‍ ആദിവാസികള്‍ക്കിടയില്‍ വോട്ടഭ്യര്‍ത്ഥന നടത്തുന്നത്. അത്യാധുനിക ഇലക്ട്രിക് ശ്മശാനം, കുടിവെള്ള പദ്ധതികള്‍, റവന്യുഭൂമി ഉപയോഗപ്പെടുത്തി ഫുട്‌ബോള്‍ ഗ്രൗണ്ട്, സാംസ്‌ക്കാരിക നിലയം ഉള്‍പ്പെടെ സമഗ്രമായ വികസനപദ്ധതികള്‍ മുന്നോട്ടുവച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ആദിവാസി കോളനികളില്‍ വീടുകളുടെ ശോച്യാവസ്ഥ പരിഹരിക്കപ്പെടാത്തതും ചര്‍ച്ചയായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളേക്കാള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയിലാണ് ആദിവാസികളുടെ പ്രതീക്ഷ.