ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ: പിഎസ്‌സി ചെയര്‍മാന്റെ വസതിയിലേക്ക് കാമ്പസ് ഫ്രണ്ട് മാര്‍ച്ച്

Update: 2020-08-30 16:27 GMT

മലപ്പുറം: സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയില്‍ 77-ാം റാങ്ക് ലഭിച്ചിട്ടും സര്‍ക്കാരിന്റെ പിടിവാശിക്ക് മുന്നില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന അനുവിന് നീതി നല്‍കണമെന്നാവശ്യപ്പെട്ട് കാമ്പസ് ഫ്രണ്ട് മാര്‍ച്ച്. പിഎസ്‌സി ചെയര്‍മാന്‍ എം സി സക്കീറിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനെ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഹുനൈസ്  ഇരിങ്ങാവൂര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. പിഎസ്‌സിയില്‍ നടക്കുന്ന നിയമന അട്ടിമറിയും പിന്‍വാതില്‍ നിയമനങ്ങളും അവസാനിപ്പിക്കണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു.

മാര്‍ച്ചില്‍ കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മുസ്തഫ, ജില്ലാ ട്രഷറര്‍ റമീസ് റഹ്‌മാന്‍, പൊന്നാനി ഏരിയ പ്രസിഡന്റ് ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു. 

Tags: