നേരം വെളുത്തപ്പോള്‍ സ്ഥാനാര്‍ഥിയെ മാറ്റി: പടച്ചവന്‍ ചോദിക്കുമെന്ന് മുന്‍ സ്ഥാനാര്‍ഥി

നാട്ടില്‍ ബോര്‍ഡും പോസ്റ്ററുകളുമൊക്കെ പതിച്ച് വോട്ടു ചോദിച്ചു നടന്ന റജുല പുതിയ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പുറത്തായി.

Update: 2020-11-20 06:18 GMT

മലപ്പുറം: തലേ ദിവസം രാത്രി വരെ നാട്ടുകാരോട് വോട്ടഭ്യര്‍ഥിച്ചു നടന്ന സ്ഥാനാര്‍ഥിയെ നേരം വെളുത്തപ്പോള്‍ മാറ്റി പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഒതുക്കുങ്ങള്‍ പഞ്ചായത്തിലെ 16ാം വാര്‍ഡായ കുളത്തുപ്പറമ്പിലെ യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയെ ആണ് പാര്‍ട്ടി നേതൃത്വം തെറിപ്പിച്ചത്.

ആദ്യം സ്ഥാനാര്‍ഥിയായി തീരുമാനിച്ച എം കെ റജുല തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നു. ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ബാനറുകളും നിരന്നിരുന്നു. അതിനിടയിലാണ് മുന്‍ വാര്‍ഡ് അംഗമായ രമിതക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയത്. നാട്ടില്‍ ബോര്‍ഡും പോസ്റ്ററുകളുമൊക്കെ പതിച്ച് വോട്ടു ചോദിച്ചു നടന്ന റജുല പുതിയ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പുറത്തായി.




 


രമിതക്ക് വോട്ടഭ്യര്‍ഥിച്ച് യുഡിഎഫ് കമ്മറ്റി പ്രചരണവും തുടങ്ങി. ഇനി എങ്ങിനെ നാട്ടുകാരുടെ മുഖത്തേക്ക് നോക്കും എന്നു പറഞ്ഞ് കരയുന്ന റജുലയുടെ ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ചതിച്ചവരോടെല്ലാം പടച്ചവന്‍ ചോദിക്കുമെന്നും റജുല പറയുന്നു.

Tags:    

Similar News