കര്‍ഷകരുടെ പ്രശ്‌നം കാനഡയിലെ പ്രധാനമന്ത്രിക്ക് മനസ്സിലായി, എന്നിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് തിരഞ്ഞില്ല: കേന്ദ്രത്തിനെതിരേ ശരത്പവാര്‍

Update: 2020-12-03 18:58 GMT

മുംബൈ: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ അനുഭാവം പ്രകടിപ്പിച്ചും പ്രധാനമന്ത്രിക്കെതിരേ ആക്ഷേപം ചൊരിഞ്ഞും എന്‍സിപി നേതാവ് ശരത്പവാര്‍. മഹാരാഷ്ട്ര വികാസ് അഘാഡിയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാനഡയിലെ ജനപ്രിയ നേതാക്കള്‍ക്കു പോലും കര്‍ഷകരുട പ്രശ്‌നങ്ങള്‍ മനസ്സിലായി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു. കര്‍ഷകരുടെ പ്രശ്‌നം മാത്രമല്ല, കൊവിഡ് പ്രതിസന്ധിയും മൂര്‍ച്ഛിച്ചു. എല്ലാ മേഖലയിലും ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു- ശരത് പവാര്‍ പറഞ്ഞു.

പല പ്രതിസന്ധികളിലൂടെയും കടന്നുപോയിട്ടും മഹാരാഷ്ട്ര വികാസ് അഘാഡി പിടിച്ചുനിന്നെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളും മുഴുവന്‍ പോരും സംസ്ഥാനത്തെ മുന്നിലെത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന് രൂപം കൊടുത്ത ഐക്യമുന്നണിയാണ് മഹാരാഷ്ട്ര വികാസ് അഘാഡി. നവംബര്‍ 28ാം തിയ്യതിയാണ് സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്നത്.

Similar News