ചാരിറ്റി തട്ടിപ്പ്: കനേഡിയന്‍ ധനമന്ത്രി രാജിവച്ചു

Update: 2020-08-18 07:46 GMT

ടൊറന്റോ: ചാരിറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കനേഡിയന്‍ ധനമന്ത്രി ബില്‍ മോര്‍ണ്യൂ രാജിവച്ചു. ഒരു ചാരിറ്റി അഴിമതിയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരിന് പങ്കുണ്ടെന്ന് ആഴ്ചകളോളം ഉയര്‍ന്ന ആരോപണങ്ങള്‍ക്കൊടുവിലാണ് ധനമന്ത്രി സ്ഥാനമൊഴിയുന്നത്.

മന്ത്രിപദത്തില്‍ നിന്ന് മാത്രമല്ല ടൊറന്റോയുടെ പ്രതിനിധി എന്ന നിലയില്‍ നിന്നും രാജിവെക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചു. താന്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മത്സരിക്കില്ലെന്നും പകരം ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റിന്റെ (ഒഇസിഡി) അടുത്ത സെക്രട്ടറി ജനറലാകാന്‍ ശ്രമിക്കുമെന്നും മോര്‍ണ്യൂ പറഞ്ഞു. ചാരിറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ജസ്റ്റിന്‍ ട്രൂഡോ ഭരണകൂടത്തിന് കനത്ത വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു. അതിനിടെയാണ്, മന്ത്രിസഭയുടെ മുഖംരക്ഷിക്കാനെന്നപോലെ ബില്‍ മോര്‍ണ്യൂ രാജിവച്ചത്.



Tags: