സംരക്ഷിക്കാം കാവല്‍ നില്‍ക്കാം; എസ്ഡിപിഐ ലോകപരിസ്ഥിതി ദിനം ആചരിച്ചു

Update: 2022-06-05 14:52 GMT

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി വൃക്ഷതൈകള്‍ നട്ടും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും പരിസ്ഥിതിദിനം ആചരിച്ചു.

ജില്ലാതല ഉദ്ഘാടനം പ്രസിഡണ്ട് മുസ്തഫ കൊമ്മേരി, ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈ നട്ട് നിര്‍വ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ ജലീല്‍ സഖാഫി, സെക്രട്ടറിമാരായ കെ ഷമീര്‍, പി ടി അഹമ്മദ്, നിസാം പുത്തൂര്‍, കെ പി ഗോപി , ട്രഷറര്‍ ടി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എ സലീം, ടി പി മുഹമ്മദ്, കെ വി പി ഷാജഹാന്‍, ജുഗല്‍ പ്രകാശ്, പി വി ജോര്‍ജ്ജ്, സുഹറ ചാത്തമംഗലം, വിവിധ മണ്ഡലം ഭാരവാഹികളായ സി പി ബഷീര്‍, അബ്ദുല്‍ റസാഖ് (കൊടുവള്ളി), നവാസ് നടുവണ്ണൂര്‍ (ബാലുശ്ശേരി), ഹമീദ് എടവരാട്, സി കെ മൊയ്തീന്‍ മാസ്റ്റര്‍ (പേരാമ്പ്ര), ജാഫര്‍ കെ പി, മുഹമ്മദ് ഷിജി (സൗത്ത്), അന്‍വര്‍ സാദത്ത്, നിസാര്‍ ചെറുവറ്റ (എലത്തൂര്‍), മുഹമ്മദ് കെ പി, ലത്തീഫ് അണോറ( കുന്ദമംഗലം), ഷംസീര്‍ ചോമ്പാല (വടകര) നവാസ് കണ്ണാടി (കുറ്റിയാടി ) തുടങ്ങിയവര്‍ പങ്കെടുത്തു.