സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം; അവസാന തിയ്യതി നവംബര്‍ 12

Update: 2021-11-08 09:17 GMT

മലപ്പുറം: കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍) സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org ല്‍ നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷ നവംബര്‍ 14 ന് 11 മുതല്‍ 1 വരെ ഓണ്‍ലൈനായി നടത്തും.

നവംബര്‍ 24ന് ക്ലാസുകള്‍ (ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍) ആരംഭിക്കും. പാലോളി കമ്മിറ്റി റിപോര്‍ട്ടിന്റെ ശുപാര്‍ശപ്രകാരം സ്ഥാപിതമായ കേന്ദ്രത്തിലെ 50 ശതമാനം സീറ്റുകള്‍ മുസ് ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ പട്ടിക ജാതി/വര്‍ഗ വിഭാഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ഫീസ് സൗജന്യമാണ്.

ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്കായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ., പൊന്നാനി, പിന്‍ – 679573 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 04942665489, 9746007504, 9846715386, 9645988778. www.ccek.org, email.iscrgovt@gmail.com.

Tags:    

Similar News