കാലതാമസം നീതി നിഷേധം; പ്രക്ഷോഭങ്ങള്‍ ശക്തമാക്കണം: കാംപസ് ഫ്രണ്ട്

നീതിയുടെ കാലതാമസം ക്രമേണ ജനങ്ങളുടെ ചെറുത്തുനില്‍പ്പിനെ മരവിപ്പിച്ചേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാമോഹിക്കുകയാണ്. സിഎഎ, എന്‍ആര്‍സി, എന്‍പിആറിനെതിരായ പോരാട്ടം രാജ്യത്തുടനീളം ശക്തമാക്കാന്‍ കാംപസ് ഫ്രണ്ട് ശക്തമായ പിന്തുണ നല്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Update: 2020-01-22 12:34 GMT

കോഴിക്കോട്: സിഎഎക്ക് എതിരായ ഹരജികളില്‍ വാദം കേള്‍ക്കല്‍ നീട്ടിവെക്കുകയും ഇടക്കാല സ്‌റ്റേ നിരസിക്കുകയും ചെയ്തതിലൂടെ ജനങ്ങളുടെ ആശങ്കയും ആശയക്കുഴപ്പവും മനസ്സിലാക്കുന്നതില്‍ സുപ്രിം കോടതി പരാജയപ്പെട്ടെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

വൈകിയെത്തുന്ന നീതി നീതി നിഷേധമാണ്. സംസ്ഥാന സര്‍ക്കാരുകളുടെ പോലും വ്യാപക എതിര്‍പ്പും ആശങ്കയും കോടതിക്ക് പെട്ടെന്ന് തീരുമാനമെടുക്കുന്നതിന് കാരണമായില്ല. അതേ സമയം, ഹരജികള്‍ വിശാല ബെഞ്ചിലേക്ക് കൈമാറാമെന്ന നിരീക്ഷണം സ്വാഗതാര്‍ഹമാണ്. വിവേചനപരവും ഭരണഘടനാവിരുദ്ധവുമായ സിഎഎയ്‌ക്കെതിരേ ഒരു മാസത്തിലേറെയായി ജനങ്ങളൊന്നാകെ തെരുവുകളിലാണ്. തുടരുന്ന പ്രതിഷേധങ്ങള്‍ കണ്ടെങ്കിലും പ്രശ്‌നത്തിന്റെ വ്യാപ്തി പരിഗണിക്കാന്‍ കോടതി തയ്യാറായിട്ടില്ല. നീതിയുടെ കാലതാമസം ക്രമേണ ജനങ്ങളുടെ ചെറുത്തുനില്‍പ്പിനെ മരവിപ്പിച്ചേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാമോഹിക്കുകയാണ്. സിഎഎ, എന്‍ആര്‍സി, എന്‍പിആറിനെതിരായ പോരാട്ടം രാജ്യത്തുടനീളം ശക്തമാക്കാന്‍ കാംപസ് ഫ്രണ്ട് ശക്തമായ പിന്തുണ നല്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Tags: