എം എസ് സാജിദ് കാംപസ് ഫ്രണ്ട് ദേശിയ പ്രസിഡന്റ്; സെക്രട്ടറി റൗഫ് ശരീഫ്

Update: 2019-01-06 15:39 GMT

മലപ്പുറം: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റായി എംഎസ് സാജിദിനെ തിരഞ്ഞെടുത്തു. റൗഫ് ശരീഫാണ് ജനറല്‍ സെക്രട്ടറി. അബ്ദുല്‍ റഹീം, ആതിയ ഫിര്‍ദൗസ് (വൈസ് പ്രസിഡന്റുമാര്‍), എസ് മുഹമ്മദ് റാഷിദ്, മുഹമ്മദ് കലീം(സെക്രട്ടറിമാര്‍)അത്തീഖ് റഹ്മാന്‍(ഖജാഞ്ചി), കമ്മിറ്റിയംഗങ്ങളായി പിവി ശുഹൈബ്, ടി അബ്ദുല്‍ നാസര്, മുഹമ്മദ് തഫ്‌സീര്‍, ഫായിസ് കണിച്ചേരി, എം ബി ഷെഫിന്‍, എസ് മുസ്തഫ, മിസ്രിയ, കലീമുല്‍ ബാരി എന്നി ഭാരവാഹികളെ മലപ്പുറത്തെ മലബാര്‍ ഹൗസില്‍ ചേര്‍ന്ന നാഷനല്‍ ജനറല്‍ കൗണ്‍സിലാണ് തിരഞ്ഞെടുത്തത്. ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ കെഎം ശരീഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നേരത്തെ പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹമദലി ജിന്നയാണ് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തത്. പൗരന്‍മാരുടെ മേല്‍ ചാരപ്രവര്‍ത്തനം നടത്തുന്നതിന് ചില ഏജന്‍സികളെ ശക്തിപ്പെടുത്തുന്ന ഐടി ആക്ട് സെക്ഷന്‍ 69 ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്നും നിയമം പിന്‍വലിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. എന്‍ട്രന്‍സ് പരീക്ഷകള്‍ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികളെ ദേഹപരിശോധന നടത്തുന്ന അധികൃതരുടെ നീക്കത്തില്‍ നിന്നും പിന്‍മാറണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കുന്നത് അവസാനിപ്പിക്കണമെന്നും കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ എല്ലാ ശാഖകളിലും സംവരണം ഉറപ്പുവരുത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. വാര്‍ഷികറിപോര്‍ട്ടില്‍ ചര്‍ച്ചയും നടത്തി.




Tags:    

Similar News