കാംപസ് ഫ്രണ്ട് ഐക്യദാര്‍ഢ്യ സംഗമം നടത്തി

Update: 2021-10-14 18:08 GMT


Full View


മട്ടന്നൂര്‍: 'നീതി പുലരാതെ ഹഥ്‌റാസ്' ശീര്‍ഷകത്തില്‍ സംഘപരിവാര പ്രതികാര രാഷ്ട്രീയതിനെതിരെ കാംപസ് ഫ്രണ്ട് കേരള സ്‌റ്റേറ്റ് കമ്മിറ്റി നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മട്ടന്നൂര്‍ ഏരിയ കമ്മിറ്റി ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എ എന്‍ നിഹാദ് ഉദ്ഘാടനം ചെയ്തു. കാംപസ് ഫ്രണ്ട് മട്ടന്നൂര്‍ ഏരിയാ പ്രസിഡണ്ട് ഇല്യാസ് അധ്യക്ഷതവഹിച്ചു.




ജില്ലാ വൈസ് പ്രസിഡണ്ട് അമീറ ഷെറിന്‍ വിഷയവതരണം നടത്തി. ജില്ലാ കൗണ്‍സില്‍ അംഗം ഷംന, എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് സദകത്തുല്ല, പോപുലര്‍ ഫ്രണ്ട് മട്ടന്നൂര്‍ ഏരിയ പ്രസിഡന്റ് റിയാസ് കോളാരി, സെക്രട്ടറി ഇര്‍ഫാന്‍ സംസാരിച്ചു.

Tags: