മനുഷ്യാവകാശ ദിനാചരണം; മുഴുവന്‍ രാഷ്ട്രീയത്തടവുകരെയും നിരുപാധികം വിട്ടയക്കണണെന്ന് കാംപസ് ഫ്രണ്ട്

Update: 2021-12-10 15:56 GMT

കൂത്തുപറമ്പ്: സംഘ്പരിവാര്‍ ഭരണകൂടം തടങ്കലില്‍ വച്ചിരിക്കുന്ന നിരപരാധികളായ മുഴുവന്‍ രാഷ്ട്രീയത്തടവുകരെയും നിരുപാധികം വിട്ടയക്കണണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം മിസ്ഹബ് പട്ടിക്കാട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കൂത്തുപറമ്പ് ടൗണില്‍ 'ഫാസിസത്തിനെതിരെ പടയൊരുക്കം' എന്ന മുദ്രാവാക്യത്തില്‍ ചേര്‍ന്ന പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹത്രാസ് കേസിന്റെ മറവില്‍ കാംപസ് ഫ്രണ്ട് ദേശീയ നേതാക്കളായ റൗഫ് ശരീഫ്, അതീക്ക് റഹ്മാന്‍ അടക്കമുള്ള നിരവധി വിദ്യാര്‍ത്ഥി നേതാക്കന്മാരെയും ആക്ടിവിസ്റ്റുകളെയും മാധ്യമ പ്രവര്‍ത്തകരെയുമാണ് തടങ്കലില്‍ വെച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മുഴുവന്‍ ആളുകളെയും വെറുതെ വിടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാംപസ് ഫ്രണ്ട് ജില്ല വൈസ് പ്രസിഡന്റ് ഫൈറൂസ് എം കെ സ്വാഗതം  പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് അമീറ ഷിറിന് അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ഏരിയ പ്രസിഡന്റ് ആബിദ് നന്ദിയും പറഞ്ഞു. 

Tags: